- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആരഭിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന 32 മത് സൗജന്യ മെഡിക്കൽ ക്യാമ്പാണിത്. ബഹ്റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ അൽഹിലാലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സെപ്റ്റംബർ 1 മുതൽ 30 വരെയാണ്. അദ്‌ലിയയിൽ സ്ഥിതി ചെയ്യുന്ന അൽഹിലാൽ ഹോസ്പിറ്റലിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ഇരുപതോളം വിവിധ ടെസ്റ്റുകൾ സൗജന്യമായി നൽകുന്നുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിലേത് പോലെ ഈ വർഷം സൗജന്യ ക്യാമ്പുകൾ നടത്തുവാൻ സാമൂഹിക സംഘടനകൾക്ക് സാധിച്ചിട്ടില്ല. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഐ വൈ സി സി ഭാരവാഹികളായ അനസ് റഹിം, സന്തോഷ് സാനി, നിതീഷ് ചന്ദ്രൻ, മണിക്കുട്ടൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 38285008, 33874100, കൂടാതെ മെഡിക്കൽ ക്യാമ്പ് whatsapp ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ചെയ്യാം.
https://chat.whatsapp.com/CCSJgvxvJlG7EVw74krSx2