- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകദിനത്തിൽ ആദരം അർപ്പിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റി
മനാമ: ദേശീയ അദ്ധ്യാപക ദിനത്തിൽ പ്രവാസിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ഫാസില ടീച്ചറെ ആദരിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റി.തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം സർക്കാർ വിദ്യാലയത്തിലെ റിട്ടയേർഡ് അദ്ധ്യാപിക ആയിരുന്ന ഫാസില ടീച്ചർ കഴിഞ്ഞ ഒന്നര വർഷമായി ബഹ്റൈൻ പ്രവാസിയാണ്. എഴുത്ത് കാരിയും കൗമുദി ചാനലിലെ സീരിയൽ അടക്കം നിരവധി തിരക്കഥ രചനയും നടത്തി വരുന്നയാൾ കൂടിയാണ് ടീച്ചർ, ഐവൈസിസി ദേശീയ ട്രഷർ നിതീഷ് ചന്ദ്രൻ, ദേശീയ ഭാരവാഹി ലൈജു തോമസ്, മുൻ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം എന്നിവർ ചേർന്നാണ് ടീച്ചറിനെ ആദരിച്ചത്.
Next Story