ബഹ്‌റൈനിൽ നടന്നു കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിൻ ട്രയൽസിൽ പങ്കാളിയായ IYCC മനാമ ഏരിയ കമ്മിറ്റി അംഗം ശാക്കിറിനെ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മാനുഷിക മൂല്യം ഉയർത്തി പിടിച്ചു സഹജീവി സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ഷാക്കിർ ഈ പ്രവർത്തിയിലൂടെ വെളിവാക്കിയത്.

IYCC ദേശീയ പ്രസിഡന്റ് അനസ് റഹീം, മനാമ ഏരിയ കമ്മറ്റിക്ക് വേണ്ടി, ഏരിയ പ്രസിഡന്റ് നബീൽ, സെക്രട്ടറി അൻസാർ, ഏരിയ അംഗം ഷംഷാദ് എന്നിവരുടെ സാന്നിധ്യത്തിൽ മൊമെന്റോ നൽകി ഷാക്കിറിനെ ആദരിച്ചു.