മനാമ:എ ഐ സി സി ട്രഷറും രാജ്യസഭാ എം പി യുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.ദീർഘകാലം രാജ്യസഭാ അംഗവും ലോക്‌സഭാ അംഗവുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പൊതുസമൂഹത്തിന് തീരാ നഷ്ടമാണ്.വളരെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർട്ടിയെ പല പ്രതിസന്ധി ഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ട്.

പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്തും അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർട്ടിക്ക് ഗുണകരമായി തീർന്നിട്ടുണ്ട്. കോൺഗ്രസ് പാർട്ടിക്കും പൊതു സമൂഹത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമായിരുന്നു എന്ന് ഐവൈസിസി പ്രസിഡണ്ട് അനസ് റഹീം,ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ അനുശോചനക്കുറുപ്പിൽ അറിയിച്ചു.