വൈ സി സി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് അനുബന്ധിച്ച് ഓൺലൈൻ കൺവൻഷൻ സംഘടിപ്പിച്ചു,ബഹ്‌റൈനിലെ വിവിധ യുഡിഎഫ് സംഘടന നേതാക്കൾ പങ്കെടുത്തു. സൂം ആപ്ലിക്കേഷനിൽ വഴി ആയിരുന്നു പരിപാടി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആബിദ് അലി ഉദ്ഘാടനം ചെയ്തു.

ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായ പരിപാടിയിൽ kmcc ആക്ടിങ് സെക്രട്ടറി ഓകെ കാസിം, ഐഒസി ജനറൽ സെക്രട്ടറി ജയാഫർ മൈദാനി, ശ്രീമതി ഷെമി ലി പി ജോൺ, ബെസിൽ നെല്ലിമറ്റം,ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു