വൈ സി സി മുഹറക് ഏരിയ കമ്മിറ്റി മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വിന്റെ ഓർമ്മക്കായി കുട്ടികൾക്ക് വേണ്ടി വർഷം തോറും നടത്തി വരുന്ന ചിത്രരചന മത്സരം ആയ നിറക്കൂട്ട് സീസൺ ഫോറിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൂം ആപ്ലിക്കേഷനിൽ കൂടിയായിരുന്നു ഇത്തവണ മത്സരം,നൂറോളം കുട്ടികൾ പങ്കെടുത്തു.

ജൂനിയർ ,സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിൽ ആയാണ് മത്സരം നടന്നത്.ചിത്രകല അദ്ധ്യാപകൻ ടോം ജോസഫ് ആയിരുന്നു വിധികർത്താവ്.വിജയികൾ ജൂനിയർ വിഭാഗം ശ്രീപാർവ്വതി ടിപി ഒന്നാം സമ്മാനവും, ജയാ സൂസൻ രണ്ടാം സമ്മാനവും,ക്രിസ് ജിൻസ് മൂന്നാം സമ്മാനവും നേടി.സീനിയർ വിഭാഗത്തിൽ ആര്യൻ ബേബു ഒന്നാം സമ്മാനവും അനാമിക ഷജിൽ രണ്ടാം സമ്മാനവും അസീറ്റ ജയകുമാർ മൂന്നാം സമ്മാനവും കരസ്ഥമാക്കി.