ഹ്‌റൈൻ ദേശീയ ദിനാഘോഷ ഭാഗമായി ഐ വൈ സിസി പ്രസംഗ വേദി സംഘടിപ്പിച്ച ബഹ്‌റൈൻ ചരിത്ര പഠന ക്വിസ്,ആർട്‌സ് വിങ് സംഘടിപ്പിച്ച ബഹ്‌റൈൻ ദേശീയ ഗാനാലാപന മത്സരം എന്നിവയിലെ വിജയികളെ പ്രഖ്യാപിച്ചു. ക്വിസ് മത്സരത്തിൽ കുട്ടികളും മുതിർന്നവരും അടക്കം നൂറോളം പേരാണ് പങ്കെടുത്തത്. 15 പേരാണ് എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകിയത്. അതിൽ നിന്ന് നറുക്കെടുപ്പിലൂടെ 3 പേരെ ആദ്യ മൂന്ന് സ്ഥാനക്കാരായി തിരഞ്ഞെടുത്തു,.

ഫർസാന അബ്ദുൾ മജീദ് ഒന്നാം സമ്മാനവും, ഷാനിജ അഫ്‌സലുൽ റഹീസ് രണ്ടാം സമ്മാനവും,മുഹമ്മദ് റിഫാൻ റിയാസ് മൂന്നാം സമാനവും കരസ്ഥമാക്കി. ദേശീയ ഗാനാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഡൽസ മറിയ ജോജി, അൽഹൻ ഫാത്തിമ അനസ്, സനിയം ഗുപ്ത എന്നിവരും സീനിയർ വിഭാഗത്തിൽ അയിഷ മൻ ഹ സിയാദ്,പാർത്വി ജെയ്ൻ,മറിയ ജോൺസൺ,ഇവാന റോസ് ബെന്നി എന്നിവരാണ് വിജയികൾ.

വിജയികളെ ഐ വൈ സിസി ഫേസ്‌ബുക്ക് പേജിൽ തൽസമയ പരിപാടിയിലൂടെ ആണ് പ്രഖ്യാപിച്ചത്.ഐ വൈ സിസി പ്രസിഡന്റ് അനസ് റഹിം,വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി, ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ, സ്പോർട്സ് വിങ് കൺവീനർ ബെൻസി എന്നിവർ ചേർന്നാണ് വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.