- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്ര രക്ഷക്ക് കോൺഗ്രസ്സ് ഐ വൈ സി സി ക്യാമ്പയിൻ ,ക്വിസ്, പ്രബന്ധചന മത്സര വിജയികളെ പ്രഖ്യാപിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 136മത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിച്ച രണ്ടാഴ്ച നീണ്ടു നിന്ന ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കോൺഗ്രസ്സ് ആശയ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചരിത്രം ഉൾക്കൊള്ളിച്ച് കൊണ്ട് ഒൻലൈൻ ക്വിസ്. സ്വാതന്ത്ര്യ സമരവും ഇന്ത്യൻ നാഷനൽ കോൺഗ്രസ്സും എന്ന വിഷയത്തിൽ പ്രബന്ധ രചന മത്സരവുമാണ് സംഘടിപ്പിച്ചത്.
ക്വിസ് മത്സരത്തിൽ ജ്യോതി ജെയ്ൻ വിജയിച്ചു .28 പേര് എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി,അതിൽ നിന്ന് നറുക്കെടുപ്പിലൂടെ ആണ് വിജയിയെ കണ്ടെത്തിയത്.പ്രബന്ധ രചന മത്സരത്തിൽ നജില മുഹമ്മദ് ആണ് വിജയിയായത്. വിജയികൾക്ക് കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം സ്ഥിതി ചെയ്യുന്ന എത്തിഹാദ് പ്ലാസ പെയിങ് ഗസ്റ്റ് ഹൗസ് ബഹറിൻ ചാപ്റ്റർ സ്‌പോണ്‌സർ ചെയ്ത മോബൈൽ ഫോൺ സമ്മാനം ആയി നൽകും.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പ്രസിഡണ്ട് അനസ് റഹീം,സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ ,ബെൻസി ഗനിയുഡ് വാസ്റ്റിൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു



