- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
യുഡിഎഫ് വിജയം ഉറപ്പ്; ഐ വൈ സി സി ബഹ്റിൻ
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസി വിരുദ്ധ സമീപനം സ്വീകരിച്ചു പിണറായി സർക്കാരിനെ ജനം തൂത്ത് ഏറിയുമെന്ന് ഐ വൈ സിസിത.ധൂർത്തും അഴിമതിയും ആയി കപടമായ അവകാശവാദങ്ങൾ ഉന്നയിച്ചു പീ ആർ വർക്കിലൂടെ വ്യാജ നിർമ്മിതികൾ സൃഷ്ടിച്ചു കേരള ജനതയുടെ കണ്ണിൽ പൊടിയിടാൻ കഴിയും എന്ന സർക്കാരിന്റെ ചിന്താഗതി ചിന്താശേഷിയുള്ള കേരള സമൂഹം തള്ളിക്കളയും. പ്രവാസികളെ കോവി ഡ് വാഹകർ ആക്കിയും ഒറ്റപ്പെടുത്തി യും പ്രവാസ ലോകത്ത് കോവി ഡ് മൂലം മരണപെട്ട പ്രവാസി കുടുംബങ്ങളെ തിരിഞ്ഞ് പോലും നോക്കാതെ അവഗണിച്ച സര്ക്കാര് ആണിത്. നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കളെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ച് ഐ വൈ സി സി സംഘടിപ്പിച്ച കൺവൻഷൻ കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി യും കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി യും ആയ കുമാരി അരിത ബാബു മുഖ്യാതിഥി ആയിരുന്നു.
കോൺഗ്രസ് പ്രസ്ഥാനം സാധാരണക്കാർക്ക് എന്നും നൽകുന്ന പരിഗണനയുടെ ഫലമാണ് തന്നെ പോലുള്ളവർക്ക് സ്ഥാനാർത്ഥി ആകുവാൻ കഴിഞ്ഞത് എന്ന് അരിത ബാബു പറഞ്ഞു, പ്രസിഡന്റ് അനസ് റഹിമിന്റെ അധ്യക്ഷതയിൽ സൂമിൽ നടന്ന യോഗം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു, ഐ ഓ സി സെക്രട്ടറി ബഷീർ അമ്പാലായി, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഏബ്രഹാം ജോൺ,ബിജു മലയിൽ, അനിൽ യു കെ, ഫാസിൽ വട്ടോളി, റിച്ചി കളത്തൂഴെത്ത്, ധനേഷ് പിള്ള എന്നിവർ സംസാരിച്ചു, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും സന്തോഷ് സാനി നന്ദിയും പറഞ്ഞു