- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി പഠനോപകരണം കൈമാറി
ഐ വൈ സി സി മൗലാനാ അബുൽ കലാം ആസാദ് മെമോറിയൽ സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ധർമടം നിയോജകമണ്ഡലത്തിൽ പെട്ട ചെമ്പിലോട്ട് പഞ്ചായത്തിൽ മുതു കുറ്റി ദേവാനന്ദ് ഷിബുവിൻ ന് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറി, മുതു കുറ്റിയിൽ ഷോക്കേറ്റ് പിടഞ്ഞ മൂന്ന് പേരെ സമയോചിത ഇടപെടൽ നടത്തി രക്ഷിച്ച കുട്ടിയാണ് ദേവാനന്ദ്, കണ്ണൂർ എംപി കൂടിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിനന്ദനം അറിയിക്കാൻ ദേവാനന്ദിനെ വിളിച്ചപ്പോൾ ആണ് പഠിക്കുവാൻ അസൗകര്യം ഉള്ള കാര്യം അറിയിച്ചത്,അദ്ദേഹം അറിയിച്ചതനുസരിച്ച് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെസി മുഹമ്മദ് ഫൈസൽ ഐ വൈ സി സി പ്രവർത്തകനായ കിഷോർ ചെമ്പിലോഡിനെ അറിയിച്ചത് അനുസരിച്ചാണ് ഫോൺ കൈമാറിയത്.ചെമ്പിലോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ DCC ജനറൽ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസൽ മൊബൈൽ ഫോൺ നൽകി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഷിജിൽ പെരു ബാല , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.വി. അനീശൻ, പ്രീയേഷ് മുതുകുറ്റി, ജിജി . കെ.പി. മുരളിധരൻ. കെ.കെ. തുടങ്ങിയവർ സംബന്ധിച്ചു.