മനാമ: ഐ വൈ സി സി ബഹ്‌റൈന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 24 ന് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2021 ലോഗോ പ്രകാശനം ചെയ്തു. ഐ ഓ സി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ആണ് പ്രകാശന കർമ്മം നിർവഹിച്ചത്.ഐ വൈ സി സി യുടെ ഏഴാമത് യൂത്ത് ഫെസ്റ്റ് ലൈവ് പ്ലാറ്റ്‌ഫോമിൽ വേർച്വലായാണ് സംഘടിപ്പിക്കുന്നത്.ബിഎംസി ഗ്ലോബലുമായി സഹകരിച്ചാണ് പരുപാടി സംഘടിപ്പിക്കുന്നത്.

കലാ സാംസ്‌കാരിക,രാഷ്ട്രീയ പരിപാടിളും ,മികച്ച ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുള്ള ശുഹൈബ് പ്രവാസി മിത്ര അവാർഡ് ദാനവും യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും. പ്രമുഖ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംസാരിക്കും,ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം ഭാരവാഹികൾ ആയ നിതീഷ് ചന്ദ്രൻ, ഫാസിൽ വട്ടോളി,ഹരി ഭാസ്‌കരൻ,മണിക്കുട്ടൻ, ബെൻസി ഗനിയുഡ് എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.