വൈസിസി ബഹ്‌റൈൻ ബിഎംസി ഗ്ലോബൽ ലൈവും ആയി ചേർന്ന് ഓണനിലാവ് ഓണാഘോഷം സംഘടിപ്പിച്ചു, ഐവൈസിസി കലാവേദി നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി,പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായ ഉദ്ഘാടന സമ്മേളനം ഐ വൈ സി സി മുൻ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി ഉദ്ഘാടനം ചെയ്തു,ആക്ടിങ് സെക്രട്ടറി സന്തോഷ് സാനി സ്വാഗതം പറഞ്ഞു.

മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഏബ്രഹാം ജോൺ,ഐമാക്ക് മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഐ വൈ സി സി ആർട്‌സ് വിങ് കൺവീനർ ഷംസീർ വടകര എന്നിവർ ആശംസകൾ നേർന്നു,നിതീഷ് ചന്ദ്രൻ നന്ദി പറഞ്ഞു