- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി 'യൂത്ത്ഫെസ്റ്റ് 2021' ഒരുക്കങ്ങൾ പൂർത്തിയായി
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ഏഴാമത് യൂത്ത് ഫെസ്റ്റ് ഇന്ന്(വെള്ളിയാഴ്‌ച്ച) വൈകിട്ട് 4 മണിക്ക് ആരംഭിക്കും. സെഗയയിൽ സ്ഥിതി ചെയ്യുന്ന ഐമാക് മീഡിയ സിറ്റിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടക്കുക.ഐസിആർഎഫ് ചെയർമാൻ ബാബു രാമചന്ദ്രൻ പരുപാടി ഉത്ഘാടനം ചെയ്യും. ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ മുഖ്യ അതിഥിയാവും.
യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബിവി ശ്രീനിവാസ്,മഹിളാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ നെറ്റാ ഡിസൂസ, എൻ എസ് യൂ ഐ പ്രസിഡന്റ് നീരജ് കുന്താൻ, എഐസിസി ജനറൽ സെക്രട്ടറി ധീരജ് ഗുർജാർ തുടങ്ങിയ ദേശീയ നേതാക്കൾ ആശംസകൾ അറിയിക്കും. ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിക്ക് ചടങ്ങിൽ വെച്ച് സമർപ്പിക്കും.കോവിഡ് കാലഘട്ടത്തിൽ കർമ്മനിരതരായി പ്രവർത്തിച്ച കോവിഡ് വാരിയേഴ്സിനെ ആദരിക്കും.
കഴിഞ്ഞ കാലങ്ങളിലെ സംഘടനയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ഡോക്യൂമെന്ററി പ്രദർശിപ്പിക്കും.നിലവിലെ കമ്മറ്റിയുടെ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ അടങ്ങിയ മാഗസിൻ പ്രസദ്ധീകരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറുപ്പിലൂടെ അറിയിച്ചു. ബഹ്റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടുമെന്ന് പ്രസിഡന്റ് അനസ് റഹീം, ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷർ നിതീഷ് ചന്ദ്രൻ ,പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ഹരിഭാസ്‌കർ സബ് കമ്മറ്റി കൺവീനർമാരായ ഫാസിൽ വട്ടോളി,വിനോദ് ആറ്റിങ്ങൽ,ബെൻസി ഗനിയുഡ് വസ്റ്റ്യൻ എന്നിവരറിയിച്ചു