രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിന ആഘോഷ ഭാഗമായി ഐ വൈ സി സി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു, കോവിട് മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന പരിപാടി യില് ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം അധ്യക്ഷത വഹിച്ചു, സെക്രട്ടറി എബിയോൻ അഗസ്റ്റിൻ സ്വാഗതം പറഞ്ഞു,സമകാലിക സാഹചര്യത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു വരികയാണ് എന്നും ഗാന്ധിയൻ സിദ്ധാന്തങ്ങൾ പിന്തുടരുവാൻ ഭരണാധികാരികൾ തയാറായി എങ്കിലേ രാജ്യത്തിന് വിജയം ഉണ്ടാകൂ എന്നും യോഗം പ്രസിഡന്റ് അനസ് റഹിം പറഞ്ഞു,രാജ്യത്തെ വർഗീയ ധ്രുവീകരണം നടത്തി തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിക്കു മ്പോൾ നഷ്ടം സംഭവിക്കുന്നത് രാജ്യം നാളിതുവരെ കാത്ത് സൂക്ഷിച്ചു വന്നിരുന്ന മഹത്തായ പൈതൃക മാണ്,വിവിധ മത ജാതി ഭാഷ വർണ്ണ വിഭാഗങ്ങളെ തോളോട് തോൾ ചേർത്ത് സാഹര്യത്തോടെ മുന്നോട്ട് കൊണ്ട് പോയതുകൊണ്ടാണ് ഇന്ത്യക്ക് നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചത്,ഗാന്ധിയൻ ആദർശങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങ ളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ഇന്ത്യയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു.ഐ വൈ സി സി മുതിർന്ന അംഗം ഷഫീക്ക് കൊല്ലം,വൈസ് പ്രസിഡണ്ട് ഫാസിൽ വട്ടോളി,ഹരി ഭാസ്കരൻ,ബെൻസി എന്നിവർ സംസാരിച്ചു,ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.ഗാന്ധി ജയന്തി ആഘോഷ ഭാഗമായി ഓൺലൈൻ ക്വിസും ഐവൈസി സി സംഘടിപ്പിക്കുന്നുണ്ട്,ടൂ ബ്ളി സൽമാബാ ദ് ഏരിയയുടെ നേതൃത്വത്തിൽ തൊഴിലാളി ക്യാമ്പുകളിൽ മധുര വിതരണ വും നടത്തി.