വൈ സി സി ടൂബ്ളി സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ ഏരിയ പ്രസിഡന്റ് ആയിരുന്ന ലാൽ സൻ പുള്ളിന്റെ സ്മരണാർത്ഥം ലാൽ സൻ മെമോറിയൽ വിദ്യാനിധി സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കമായി,കേരളത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിക്ക് ഓരോ വർഷവും സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി ആണിത്,സൽമ ബാ ദ് റൂബി റെസ്റ്റോറന്റ് ഹാളിൽ നടന്ന പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും ഐ വൈ സി സി ബഹ്‌റൈൻ പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് രഞ്ജിത്ത് പി എം അധ്യക്ഷൻ ആയിരുന്നു, ദേശീയ സെക്രട്ടറി എബിയോൻ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ, സലിം അബു താലിബ്,മണിക്കുട്ടൻ,ജമീൽ, ബിനു പുത്തൻ പുരയിൽ,രാജൻ ബാബു,അബ്ദുൽ സത്താർ,നവീൻ ചന്ദ്രൻ എന്നിവർ സന്നിഹിതാരായിരുന്നു.