വൈ സി സി സൽമാനിയ ഏരിയ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രിയും രാഷ്ട്ര ശിൽപ്പിയും ആയ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 132 മത് ജന്മദിനം ആഘോഷിച്ചു.സെഗയ കെ സി എ ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് രഞ്ജിത്ത് പേരാമ്പ്ര അധ്യക്ഷൻ ആയിരുന്നു.നെഹ്റു അടക്കമുള്ള രാഷ്ട്ര നേതാക്കളുടെ ഓർമ്മകളും ചരിത്രങ്ങളും തിരുത്തുന്ന ഇക്കാലത്ത്, രാജ്യത്തിനു വേണ്ടി പോരാടിയ ധീര നേതാക്കളെ അനുസ്മരിക്കുക എന്നതും അവരുടെ ചരിത്രം പുതു തലമുറയ്ക്ക് എത്തിച്ചു നൽകുക എന്നതും ദേശസ്‌നേഹികളുടെ കടമയാണ് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം അഭിപ്രായപെട്ടു.

സയീദ് റമദാൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി,നെഹ്റു എന്ന നാമത്തെ രാജ്യം ഭരിക്കുന്ന ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നു എന്നത്തിന്റെ തെളിവാണ് ചരിത്രത്താളുകളിൽ നിന്നും നെഹ്റു അടക്കമുള്ള നേതാക്കളുടെ അടയാളങ്ങൾ നീക്കം ചെയ്യുവാൻ ശ്രമിക്കുന്നത് എന്ന് പ്രഭാഷണം നടത്തി കൊണ്ടു സയീദ് റമദാൻ നദ്വി അഭിപ്രായപെട്ടു. നെഹ്റു ഉയർത്തിപിടിച്ച മതേതര മൂല്യങ്ങൾ ആണ് ഇന്ത്യക്ക് അടിത്തറ പാകിയത്. ചേരി ചേരാ കൂട്ടായ്മാ രൂപീകരിച്ചു ലോകസമാധാനത്തിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്ലാഖനീയം ആണ് എന്നും അദ്ദേഹം അഭിപ്രായപെട്ടു.

ഐ വൈ സി സി സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ഷഫീക്ക് കൊല്ലം, ലത്തീഫ് കോളിക്കൽ, നിതീഷ് ചന്ദ്രൻ, ബ്ലസ്സൻ മാത്യു എന്നിവർ സംസാരിച്ചു,ഏരിയ സെക്രട്ടറി രാജേഷ് മരിയാപുരം സ്വാഗതവും ഏരിയ ട്രഷറർ ഫസലുദീൻ നന്ദിയും പറഞ്ഞു