വൈ സി സി - ട്യൂബ്ലി / സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം IYCC ബഹ്റൈൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഏരിയ പ്രസിഡന്റ് മഹേഷ് ടി മാത്യുവിനു നൽകി നിർവഹിച്ചു. ചടങ്ങിൽ രാജൻ ബാബു സ്വാഗതവും, ഫൈസൽ അക്‌ബർ നന്ദിയും പറഞ്ഞു.ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുട് വാസ്റ്റിൻ സന്നിഹിതനായിരുന്നു. രജിസ്‌ട്രേഷൻ സൗജന്യമാണ്. വിവരങ്ങൾക്ക് ബന്ധപ്പെടുക: 33692856, 36937348, 37136126