- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 മത് ജന്മദിനം ഐ വൈ സി സി വിപുലമായി ആചരിച്ചു
സൽമാനിയ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജന്മദിനവും ഏരിയാ കൺവൻഷനും ഐ വൈ സി സി സൽമാനിയ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹ്യൂം നഗറിൽ (സെഗയാ റെസ്റ്റോറന്റ് പാർട്ടി ഹാൾ) സമുചിതമായി ആചരിച്ചു. ഐ വൈ സി സി ദേശീയ പ്രസിഡണ്ട് ജിതിൻ പരിയാരം പരുപാടി ഉദ്ഘാടനം ചെയ്യ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ത്യയുടെ ആത്മാവാണെന്നും, സ്ത്രികൾക്ക് സമത്വം നൽകുകയും, ലോകത്തിലെ എല്ലാ അന്തസത്തകളും ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരേയോരു രാഷ്ട്രീയ പാർട്ടിയാണിതെന്നും മുഖ്യപ്രഭാഷണം നടത്തിയ ബഹറിനിലെ കോൺഗ്രസ്സ് നേതാവും, സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി. ജോൺ പറഞ്ഞു. ' മാനവികതയുടെ 137 മത് ആണ്ട് ' എന്ന വിഷയെത്തെ ആസ്പദമാക്കി ദേശീയ കമ്മറ്റി ചാരിറ്റി വിങ് കൺവീനർ ഷഫീക്ക് കൊല്ലം വിഷയാധിഷ്ഠിത പ്രഭാഷണവും നടത്തി.
ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ വൈസ് പ്രസിഡണ്ടുമാരായ ജെയ്‌സൺ മാത്യു, രഞ്ജിത് പി.എം, ദേശീയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ, മീഡിയ സെൽ കൺവീനർ അലൻ ഐസക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡണ്ട് ബ്ലെസ്സൺ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി രാജേഷ് പെരുംകുഴി സ്വാഗതവും, ദേശീയ സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത് നന്ദിയും പറഞ്ഞു.