- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ സി ജോസിന്റെ നിര്യാണത്തിൽ ഐ വൈ സി സി കോർകമ്മറ്റി അനുശോചിച്ചു
മനാമ: മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എ സി ജോസിന്റ്‌റെ നിര്യാണത്തിൽ ഐ വൈ സി സി കോർ കമ്മറ്റി അനുശോചിച്ചു. പ്രസിഡന്റ്് വിൻസു കൂത്തപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കോർ കമ്മറ്റിയോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. മുതിർന്ന കോൺഗ്രസ് എ.സി.ജോസിന്റെ വേർപാട് കോൺഗ്രസിന് തീരാനഷ്ടമാണ്. ഏറ്റെടുത

മനാമ: മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എ സി ജോസിന്റ്‌റെ നിര്യാണത്തിൽ ഐ വൈ സി സി കോർ കമ്മറ്റി അനുശോചിച്ചു. പ്രസിഡന്റ്് വിൻസു കൂത്തപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കോർ കമ്മറ്റിയോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുതിർന്ന കോൺഗ്രസ് എ.സി.ജോസിന്റെ വേർപാട് കോൺഗ്രസിന് തീരാനഷ്ടമാണ്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ഫലപ്രദമായും ഉത്തരവാദിത്തത്തോടും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുന്നതായി ട്രഷർ ബേസിൽ നെല്ലിമറ്റം അനുസ്മരണ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
കെ.എസ്.യുയെന്ന വിദ്യാർത്ഥി പ്രസ്ഥാനം കെട്ടിപെടുക്കുന്നതിനും പുതുതലമുറയെ കെ.എസ്.യുവിലേക്ക് ആകർഷിക്കുന്നതിനും അദ്ദേഹം വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. തൊഴിലാളികൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. അസംഘടിതരായ കെട്ടിട തൊഴിലാളികളെ സംഘടിത മാഹാശക്തിയാക്കി മാറ്റി കെ.കെ.എൻ.റ്റി.സി എന്ന പ്രസ്ഥാനമാക്കാൻ അദ്ദേഹം നേതൃത്വം നൽകി. ഇന്ന് കെട്ടിട തൊഴിലാളികൾക്ക് ലഭ്യമാകുന്ന ആനുകൂല്യം നേടിയെടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. നിയമസഭാംഗം,പാർലമെന്റെംഗം എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച അദ്ദേഹം മികച്ച പാർലമെന്റെറിയൻ എന്ന നിലയിലേക്ക് ഉയർന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായം വ്യക്തിബന്ധങ്ങൾ നിലനിർത്തികൊണ്ട് സ്വകാര്യ സംഭാഷണത്തിലും പാർട്ടി വേദികളിലും പരസ്യമായും തുറന്ന് പറയാൻ അദ്ദേഹം എപ്പോഴും തന്റെടം കാണിച്ചിരുന്നു.പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ ചുമതല വഹിച്ചു വന്നിരുന്ന അദ്ദേഹം പത്രത്തിന്റെ കെട്ടിലും മട്ടിലും മാറ്റവരുത്തി പാർട്ടി നിലപാടുകൾ വ്യക്തമാക്കുന്നതിന് നിർണ്ണായക പങ്ക് വഹിച്ചിരുന്നു.മികച്ച ലേഖനങ്ങളിലുടെയും എഡിറ്റോറിയലിലൂടെയും പാർട്ടി നയങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നതിനും പത്രത്തിന് അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ സാധിച്ചതായി ഐ വൈ സി സി അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ സൂചിപ്പിച്ചു .

