- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി യൂത്ത് ഫെസ്റ്റിനോടു അനുബന്ധിച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ മാർച്ച് 10 വരെ
മനാമ: ഐവൈസിസി യൂത്ത് ഫെസ്റ്റ് 2016 നോടനുബന്ധിച്ച് ഐവൈസിസി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് അഖിലേന്ത്യാ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. മാർച്ച് 18 ന് വൈകുന്നേരം മൂന്നു മണിക്കാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്

X
മനാമ: ഐവൈസിസി യൂത്ത് ഫെസ്റ്റ് 2016 നോടനുബന്ധിച്ച് ഐവൈസിസി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് അഖിലേന്ത്യാ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. മാർച്ച് 18 ന് വൈകുന്നേരം മൂന്നു മണിക്കാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്‌ട്രേഷനുമായി സ്പോർട്സ് വിങ് കൺവീനർ ജോജി വെണ്ണിക്കുളം (33006778) സുബിൻ പത്തനംതിട്ട (66 94 6776) എന്നിവരുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള ടീമുകൾ മാർച്ച് 10ന് മുൻപായി രജിസ്റ്റർ ചെയ്യണം. കേരളത്തിലെ നാടൻ കായിക ഇനമായ വടംവലി വളർന്ന് വരുന്ന പ്രവാസികളായ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story

