മനാമ: ഐവൈസിസി യൂത്ത് ഫെസ്റ്റ് 2016 നോടനുബന്ധിച്ച് ഐവൈസിസി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ വടം വലി മത്സരം സംഘടിപ്പിച്ചു. വടം വലി മത്സരത്തിൽ സൽമാനിയ ബോയ്‌സ് ചാമ്പ്യന്മാരായി. ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് അഖിലേന്ത്യാ വടം വലി മത്സരം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച മൂന്നു മണിക്കാണ് മത്സരം നടത്തിയത്. ഫൈനലിൽ ഷിനു ക്യാപ്റ്റൻ ആയ സൽമാനിയ ബോയ്‌സ് ദിലീഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ബുക്കമലിനെയാണ് പരാജയപ്പെടുത്തിയത്. സൽമാനിയ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരം ജൈനാണ് നിയന്ത്രിച്ചത്. സ്പോർട്സ് വിങ് കൺവീനർ ജോജി യുടെയും സുബിൻ പത്തനംതിട്ടയുടെയും നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് മത്സരത്തിനു നേതൃത്വം നൽകിയത്.