ഐവൈസിസി യുടെ വിദ്യാഭ്യാസ സഹായ പ്രോത്സാഹന പദ്ധതിയായ 'അക്ഷരദീപം 2016' പദ്ധതിയിൽ ഉൾപ്പെടുത്തി അമ്മിച്ചക്കേരി എംടി എൽപി സ്‌കൂളിലെ കുട്ടികൾക്ക് ബാഗുകൾ വിതരണം ചെയ്തു. അമ്മിച്ചക്കേരി എംടി എൽപി സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ നെടുമ്പ്രം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി ജെ നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഐവൈസിസി ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി ആമുഖപ്രസംഗം നടത്തി. യൂത്ത് കോൺഗ്രസ്സ് പത്തനംതിട്ട പാർലമെന്റ് പ്രസിഡന്റ് റോബിൻ പരുമല സ്‌കൂൾ ബാഗ് വിതരണം ഉദ്ഘാടനം ചെയ്തു. മറിയം ജോർജ് സ്വാഗതവും എലിസബത്ത് നന്ദിയും പറഞ്ഞു.