വൈസിസി മുഹറഖ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. മെയ് 16 നു നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രവാസി മലയാളികളെ കൊണ്ട് നാട്ടിൽ വിളിച്ച് പറയിപ്പിച്ച് വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമാക്കുന്നതിന് വേണ്ടിയായിരുന്നു കാമ്പയിൻ. ബിജെപിയുടെ നേതൃത്വത്തിലുള്ള വർഗ്ഗീയദ്രുവീകരണം നടത്തുന്ന കേന്ദ്ര സർക്കാരിനെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരങ്ങൾക്ക് ശക്തി പകരണമെന്ന് പ്രചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐവൈസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീക് പറഞ്ഞു. ബംഗാളിൽ പോലും സിപിഐ(എം) കോൺഗ്രസ്സിന്റെ സഹായം തേടിയിരിക്കുന്നു. സിപിഐ(എം) പോലും കോൺഗ്രസ്സിന്റെ പ്രാധാന്യം മനസ്സിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് സെയ്‌നുദ്ദീൻ, രജീഷ് പിസി , അനസ് റഹിം, ഷിഹാബ് എന്നിവർ നേതൃത്വം നൽകി.