- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്‌യു പ്രവർത്തകർക്കെതിരെയുള്ള ആക്രമണത്തിൽ ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മറ്റി പ്രതിഷേധിച്ചു
മനാമ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകൾ പൊലീസിന്റെ സഹായത്തോടെ കെഎസ്‌യു പ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ച് വിടുന്നതിൽ ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മറ്റി പ്രതിഷേധിച്ചു. ഭരണം കയ്യിലുള്ളതുകൊണ്ട് എന്ത് തോന്നിയവാസവും കാണിക്കാം എന്ന രീതി ശരിയല്ല. അക്രമവും അരാജകത്വവും കൊണ്ട് നാട് ഭരിക്കാമെന്ന് സിപിഐ(എം) വിചാരിക്കണ്ട. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകൾ ജനപ്രതിനിധികൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ടു, പാർട്ടി നേതൃത്വം ഇവരെ നിലക്ക് നിർത്തുവാൻ തയ്യാറാകണം. ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുവാൻ പോലും അക്രമികൾ സമ്മതിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ ലോക്കപ്പിൽ അടച്ച് എസ്എഫ്‌ഐ ഗുണ്ടകൾ കാവൽ നിൽക്കുന്നു. പൊലീസ് ഇതിന് ഒത്താശ ചെയ്യുന്നു. കഴിഞ്ഞ 5 വർഷം കേരളത്തിൽ സമാധാനത്തോടെ ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇടത് മുന്നണി അധികാരത്തിൽ വന്ന് ഒരാഴ്‌ച്ച തികയുന്നതിന് മുൻപ് കേരളത്തിലെ ക്രമസമാധാന നില താറുമാറായി എന്നും ഐവൈസിസി ദേശീയ കമ്മറ്റി അഭിപ്രായപ
മനാമ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകൾ പൊലീസിന്റെ സഹായത്തോടെ കെഎസ്‌യു പ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ച് വിടുന്നതിൽ ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മറ്റി പ്രതിഷേധിച്ചു. ഭരണം കയ്യിലുള്ളതുകൊണ്ട് എന്ത് തോന്നിയവാസവും കാണിക്കാം എന്ന രീതി ശരിയല്ല. അക്രമവും അരാജകത്വവും കൊണ്ട് നാട് ഭരിക്കാമെന്ന് സിപിഐ(എം) വിചാരിക്കണ്ട. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകൾ ജനപ്രതിനിധികൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ടു, പാർട്ടി നേതൃത്വം ഇവരെ നിലക്ക് നിർത്തുവാൻ തയ്യാറാകണം. ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുവാൻ പോലും അക്രമികൾ സമ്മതിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ ലോക്കപ്പിൽ അടച്ച് എസ്എഫ്‌ഐ ഗുണ്ടകൾ കാവൽ നിൽക്കുന്നു. പൊലീസ് ഇതിന് ഒത്താശ ചെയ്യുന്നു. കഴിഞ്ഞ 5 വർഷം കേരളത്തിൽ സമാധാനത്തോടെ ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇടത് മുന്നണി അധികാരത്തിൽ വന്ന് ഒരാഴ്‌ച്ച തികയുന്നതിന് മുൻപ് കേരളത്തിലെ ക്രമസമാധാന നില താറുമാറായി എന്നും ഐവൈസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.

