- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാന്ത്വനം-2016 വി.ടി.ബലറാം ഉദ്ഘാടനം ചെയ്തു
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി.) ബഹ്‌റൈൻ, സാന്ത്വനം-2016ൽ ഉൾപ്പെടുത്തി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ 2016-17 വർഷത്തെ പ്രവർത്തനോത്ഘാടനം പാലക്കാട് ജില്ലയിലെ തൃത്താലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് അഞ്ച് മാസമായി ഒരു വശം തളർന്നുകിടക്കുന്ന മുത്തു (മുസ്തഫ) എന്ന ചെറുപ്പക്കാരന് ചികിത്സാ സഹായം കൈമാറിക്കൊണ്ട് തൃത്താല എംഎൽഎ വി.ടി. ബൽറാം നിർവഹിച്ചു. കൂടാതെ മുത്തുവിന്റേതുൾപ്പടെ നിരവധി നിർധന കുടുംബങ്ങൾക്ക് റമദാൻ കിറ്റും പുതുവസ്ത്രങ്ങളും വിതരണം ചെയ്യുകയുമുണ്ടായി. തദവസരത്തിൽ ഐവൈസിസി മുഹറഖ് ഏരിയ മുൻ പ്രസിഡന്റ് സൈനുദ്ദീൻ, തിരുമിറ്റക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ്, ബ്ലോക്ക് മെമ്പർ ശശിധരൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.കെ. ഷാനിബ്, കോൺഗ്രസ് നേതാക്കളായ ബാപ്പൂട്ടി, രാമകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.