.വൈ.സി.സി. ബഹ്‌റൈൻ ദേശീയ കമ്മിറ്റിയടെ നേത്യത്വത്തിൽ ഹിദ്ദിലെ 3ഡി ഇന്റർനാഷണലിന്റെ അക്കോമഡേഷനിൽ വച്ച് തൊഴിലാളികൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. തുടർന്നു നടന്ന യോഗം ഐ.സി.ആർ.എഫ് സെക്രട്ടറി അജയക്യഷ്ണൻ ഉത്ഘാടനം ചെയ്തു. ഐ.വൈ.സി.സി. തൊഴിലാളികൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, സെക്രട്ടറി അനസ് റഹീം, കമ്പനി മാനേജർ വെങ്കിടേഷ്, എച്ച്.ആർ. മാനേജർ മിലിന്ദ് തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർമാരായ ദേശീയ വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി സ്വാഗതവും, ട്രഷറർ ലിനു തോപ്പിൽ സാം നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മറ്റി അംഗം വിനോദ് പിള്ള ആറ്റിങ്ങൽ പരിപാടിക്ക് നേതൃത്വം നൽകി.