ഴിഞ്ഞ ഈദ് ദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി. കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദ് ആഘോഷവും കുടുംബസംഗമവും നടത്തി. മാൽകിയ ബീച്ചിൽ വച്ച് നടത്തിയ ആഘോഷ പരിപാടികളിൽ വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള നൂറോളം പ്രവർത്തകർ പങ്കെടുത്തു. വിവിധ കലാ കായിക മത്സരങ്ങൾ നടത്തിയ പരിപാടിക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ ജോർജ്, ജനറൽ സെക്രട്ടറി അനസ് റഹീം, ട്രഷറർ ലിനു തോപ്പിൽ സാം തുടങ്ങി ഐ.വൈ.സി.സി. യുടെ കേന്ദ്ര നേതാക്കൾ നേതൃത്വം നൽകി. ആർട്‌സ് വിങ് കൺവീനർ സുബിൻ പത്തനംതിട്ട, സ്പോർട്സ് വിങ് കൺവീനർ ഷാബു എന്നിവർ ജനറൽ കൺവീനർമാരായിരുന്നു.