- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി പെനാൽറ്റി ഷൂട്ടൗട്ട് - ബുദയ്യ ഏരിയ കമ്മിറ്റി ജേതാക്കളായി
ഐ.വൈ.സി.സി. ബഹ്‌റൈൻ, സൽമാബാദ്-ടൂബ്‌ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.വൈ.സി.സിയുടെ ഒൻപത് ഏരിയ കമ്മിറ്റികളെ പങ്കടുപ്പിച്ചുകൊണ്ട് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ ബുദയ്യ ഏരിയ കമ്മിറ്റി ജേതാക്കളായി സഡൺ ഡെത്തിലേയ്ക്ക് നീണ്ട വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയെയാണു ബുദയ്യ പരാജയപ്പെടുത്തിയത്. നേരത്തേ ഐ.വൈ.സി.സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ ജോർജ് ഉദ്ഘാടനം നിവഹിച്ച മത്സരങ്ങളുടെ സമാപന സമ്മേളനം ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ലാൽസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ കെ. റ്റി. സലീം, ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, ദേശീയ സെക്രട്ടറി അനസ് റഹീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പ്രിൻസ് നടരാജൻ, കെ.റ്റി. സലീം, ഈപ്പൻ ജോർജ് എന്നിവർ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി സേവ്യർ സ്വാഗതവും, ഏരിയ ട്രഷറർ രാജൻ ബാബു നന്ദിയും പറഞ്ഞു. സൽമാബാദ്-ടൂബ്‌ളി ഏരിയ കമ്മിറ്റി അം

ഐ.വൈ.സി.സി. ബഹ്‌റൈൻ, സൽമാബാദ്-ടൂബ്‌ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.വൈ.സി.സിയുടെ ഒൻപത് ഏരിയ കമ്മിറ്റികളെ പങ്കടുപ്പിച്ചുകൊണ്ട് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ ബുദയ്യ ഏരിയ കമ്മിറ്റി ജേതാക്കളായി സഡൺ ഡെത്തിലേയ്ക്ക് നീണ്ട വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയെയാണു ബുദയ്യ പരാജയപ്പെടുത്തിയത്.
നേരത്തേ ഐ.വൈ.സി.സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ ജോർജ് ഉദ്ഘാടനം നിവഹിച്ച മത്സരങ്ങളുടെ സമാപന സമ്മേളനം ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ലാൽസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ കെ. റ്റി. സലീം, ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, ദേശീയ സെക്രട്ടറി അനസ് റഹീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പ്രിൻസ് നടരാജൻ, കെ.റ്റി. സലീം, ഈപ്പൻ ജോർജ് എന്നിവർ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി സേവ്യർ സ്വാഗതവും, ഏരിയ ട്രഷറർ രാജൻ ബാബു നന്ദിയും പറഞ്ഞു. സൽമാബാദ്-ടൂബ്‌ളി ഏരിയ കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.


