.വൈ.സി.സി ബഹ്‌റൈൻ, ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ അവശത അനുഭവിക്കുന്ന നിർധനരായ പ്രവാസികൾക്കായി 'പ്രവാസ കിരണം' എന്ന പേരിൽ ഒരു ജീവകാരുണൃ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് ഓരോ മാസവും നാട്ടിലേയ്ക്ക് പോകാൻ കഷ്ടപ്പെടുന്ന പ്രവാസികളെ കണ്ടെത്തി അവരിൽ ഒരാൾക്ക് എയർ ടിക്കറ്റ് നൽകുന്ന സംരഭമാണ് പ്രവാസകിരണം. ഐ.വൈ.സി.സി. യുടെ ഒൻപത് ഏരിയ കമ്മിറ്റികൾ നിർദ്ദേശിക്കുന്ന ഓരോരുത്തർക്കും ദേശീയ കമ്മിറ്റി കണ്ടെത്തുന്ന മൂന്നു പേർക്കുമാണ് ഇത്തരത്തിൽ ടിക്കറ്റ് നൽകുന്നത് എന്ന് ഐ.വൈ.സി.സി. ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം അറിയിച്ചു.

കഴിഞ്ഞ മൂന്നു വർഷക്കാലമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഐ.വൈ.സി.സി. എന്ന സംഘടന മുൻ വർഷങ്ങളിൽ ബഹ്‌റൈനിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കഴിഞ്ഞ വർഷം തുടക്കം കുറിച്ച അമ്മയ്‌ക്കൊരു കൈനീട്ടം എന്ന പദ്ധഹതിയിലൂടെ കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും നിർധനരും വിധവകളുമായ ഓരോ അമ്മമാരെ കണ്ടെത്തി അവർക്ക് അഞ്ച് വർഷത്തേയ്ക്ക് ഒരു നിശ്ചിത തുക പെൻഷനായി നൽകിവരുന്നു. കൂടാതെ സാന്ത്വന സ്പർശം എന്ന പേരിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളും നടത്തിവരുന്ന ഐ.വൈ.സി.സി. യുടെ ഏറ്റവും പുതിയ സംരഭമാണ് പ്രവാസകിരണം.