.വൈ.സി.സി. ഗുദൈവിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ആരോരുമില്ലാതെ കഷ്ടപ്പെടുന്ന നിർധനരായ പ്രവാസി രോഗികൾക്കുുള്ള ധനസഹായ പദ്ധതിക്കു 'കരുതൽ' എന്നു പേരിട്ടു. ഇതിന്റെ ഭാഗമായി ബ്ലഡ് പ്രഷർ മൂലം ഒരു വശം തളർന്ന കോഴിക്കോട് സ്വദേശിയായ ബാലകൃഷ്ണൻ എന്നയാൾക്ക് ധനസഹായം കൈമാറിക്കൊണ്ട് ഗുദൈബിയ-ഹൂറ ഏരിയ പ്രസിഡന്റ് സരുൺ.എം തുടക്കം കുറിച്ചു. ചടങ്ങിൽ ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, മുൻ ദേശീയ ജനറൽ സെക്രട്ടറി ബിജു മലയിൽ, ദേശീയ വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി, ഏരിയ സെക്രട്ടറി അബിൻ സജീവ് (മനു), സുബിൻ പത്തനംതിട്ട, ഷാബു ചാലക്കുടി, സ്റ്റെഫി എന്നിവർ പങ്കെടുത്തു.