മനാമ. 'രക്തദാനം മഹാദാനം' എന്ന സന്ദേശം മുറുകെപ്പിടിച്ചുകൊണ്ട് ബഹ്‌റൈൻ ഐ.വൈ.സി.സി യുടെ നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പ് നാളെ രാവിലെ 8 മണി മുതൽ 12.30 വരെ സൽമാനിയ മെഡിക്കൽ കോംപ്‌ളക്‌സിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഐ.വൈ.സി.സി. യുടെ നാലാമത് രക്തദാന ക്യാമ്പാണിത്. ബഹ്‌റൈനിലെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ക്യാമ്പ് സന്ദർശിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്യാമ്പിന്റെ കൺവീനർമാരായ ജോജി (33006778), വിനോദ് പിള്ള ആറ്റിങ്ങൽ (36067750) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.