- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി. ബഹ്‌റൈൻ രക്തദാന ക്യാമ്പ് നടത്തി
മനാമ: ഐ.വൈ.സി.സി. ബഹ്‌റൈൻ 4-ാമത് രക്തദാന ക്യാമ്പ് നടത്തി. രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഐ.വൈ.സി.സി. ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സൽമാനിയ ബ്‌ളഡ് ബാങ്കിൽ വച്ച് നടത്തിയ രക്തദാന ക്യാമ്പ് നോർക പ്രവാസി പുരസ്‌കാര ജേതാവ് രാമത്ത് ഹരിദാസ് ഉത്ഘാടനം ചെയ്തു. കലാ-കായിക-സാമൂഹിക-ആരോഗ്യ രംഗങ്ങളിലെ ഐ.വൈ.സി.സി. യുടെ മുന്നേറ്റങ്ങൾ വളരെ പ്രശംസനീയമാണെന്ന് അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി എൻ.കെ.വീരമണി, സമാജം ജോ.സെക്രട്ടറിയും ബഹ്‌റൈനിലെ നോർക കോർഡിനേറ്ററുമായ സിറാജുദ്ദീൻ, പ്രദീപ് അഴീക്കോട്, അഡ്വ. ലതീഷ് ഭരതൻ, ഫ്രണ്ട്‌സ് ബഹ്‌റൈൻ പ്രസിഡന്റ് ജമാൽ നദവി, ഗഫൂർ മൂക്കത്തല, കെ.എം.സി.സി. നേതാക്കളായ ഗഫൂർ കൈപ്പമംഗലം, സലാം മംപാട്ട്മൂല, പീപ്പിൾസ് ഫോറം നേതാക്കളായ റജി, ജയ്ഷീൽ, സ്ന്ദർ പിള്ള തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ക്യാമ്പ് സന്ദർശിക്കുകയുണ്ടായി. രാവിലെ 8 മുതൽ 12 മണ് വരെ നടന്ന ക്യാമ്പിൽ നൂറോളം

മനാമ: ഐ.വൈ.സി.സി. ബഹ്‌റൈൻ 4-ാമത് രക്തദാന ക്യാമ്പ് നടത്തി. രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഐ.വൈ.സി.സി. ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സൽമാനിയ ബ്‌ളഡ് ബാങ്കിൽ വച്ച് നടത്തിയ രക്തദാന ക്യാമ്പ് നോർക പ്രവാസി പുരസ്‌കാര ജേതാവ് രാമത്ത് ഹരിദാസ് ഉത്ഘാടനം ചെയ്തു.
കലാ-കായിക-സാമൂഹിക-ആരോഗ്യ രംഗങ്ങളിലെ ഐ.വൈ.സി.സി. യുടെ മുന്നേറ്റങ്ങൾ വളരെ പ്രശംസനീയമാണെന്ന് അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി.
ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി എൻ.കെ.വീരമണി, സമാജം ജോ.സെക്രട്ടറിയും ബഹ്‌റൈനിലെ നോർക കോർഡിനേറ്ററുമായ സിറാജുദ്ദീൻ, പ്രദീപ് അഴീക്കോട്, അഡ്വ. ലതീഷ് ഭരതൻ, ഫ്രണ്ട്‌സ് ബഹ്‌റൈൻ പ്രസിഡന്റ് ജമാൽ നദവി, ഗഫൂർ മൂക്കത്തല, കെ.എം.സി.സി. നേതാക്കളായ ഗഫൂർ കൈപ്പമംഗലം, സലാം മംപാട്ട്മൂല, പീപ്പിൾസ് ഫോറം നേതാക്കളായ റജി, ജയ്ഷീൽ, സ്ന്ദർ പിള്ള തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ക്യാമ്പ് സന്ദർശിക്കുകയുണ്ടായി. രാവിലെ 8 മുതൽ 12 മണ് വരെ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം ചെയ്തു. ജോജി, വിനോദ് പിള്ള ആറ്റിങ്ങൽ എന്നിവർ കൺവീനർമാരായിരുന്നു.



