.വൈ.സി.സി. ബഹ്‌റൈൻ, ഗുദൈബിയ - ഹൂറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.വൈ.സി.സി യുടെ ഒൻപത് ഏരിയ കമ്മിറ്റികളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ സൽമാനിയ ഏരിയ ജേതാക്കളായി. കെ.സി.എ ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ ടൂബ്‌ളി-സൽമാബാദ് ഏരിയയെ പരാജയപ്പെടുത്തിയാണ് സൽമാനിയ ഏരിയ ജേതാക്കളായത്. കെ.സി.എ പ്രസിഡന്റ് കെ.പി.ജോസ് ഉദ്ഘാടനം ചെയ്ത വടംവലി മത്സരത്തിന് ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഗുദൈബിയ-ഹൂറ ഏരിയ പ്രസിഡന്റ് സരുൺ.കെ.പി അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഡോക്ടർ പി.വി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, ജനറൽ സെക്രട്ടറി അനസ് റഹീം, സാമൂഹിക പ്രവർത്തകൻ കെ.ടി.സലീം, തോമസ് സൈമൺ, ബിജു മലയിൽ, ഷാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോക്ടർ പി.വി.ചെറിയാൻ, കെ.ടി.സലീം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സമ്മേളനത്തിൽ ഏരിയ സെക്രട്ടറി മനു സ്വാഗതവും ജോ.സെക്രട്ടറി സ്റ്റെഫി നന്ദിയും പറഞ്ഞു.