ലോകം മുഴുവൻ ഗാന്ധിയൻ ആദർശങ്ങൾ പുകഴ്‌ത്തിപ്പാടുമ്പോൾ സ്വന്തം രാജ്യത്ത് ഗാന്ധി തത്വങ്ങളെ വിസ്മരിപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ എം എൽ എ. ബഹ്‌റൈൻ ഐ വൈ സി സി യുടെ ഗാന്ധി ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാഹത്മജിയുടെ ഘാതകരെ മഹത്വവൽകരിച്ച് കൊണ്ട് മഹാത്മജിയെ ഇകഴ്‌ത്തിക്കാണി ക്കാനാണു ഇന്ന് അധികാരകേന്ദ്രങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാഹാത്മാവിന്റെ ആദർശങ്ങളെ മറന്ന് കൊണ്ട് ഇന്ത്യക്ക് മുന്നോട്ട് പോകാനാകില്ല, ഐ വൈ സി സിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയിടത്തോളം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ വൈ സി സി മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ ഫുഡ് സിറ്റി ഹാളിൽ ആയിരുന്നു പരിപാടി. ഐ വൈ സി സി യുടെ 9 ഏരിയാ കമ്മിറ്റിയുടെ പ്രസിഡന്റുമാർ മുരളീധരനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മുദ്രാവാഖ്യം വിളികളോടെആയിരുന്നു പ്രവർത്തകർ അദ്ദേഹത്തേ സ്വീകരിച്ചാനയിച്ചത്, ഏരിയാ പ്രസിഡന്റ് റിച്ചി കൊളുത്തേഴേത്ത് അധ്യക്ഷനായ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി അനസ് റഹിം സ്വാഗതം പറഞ്ഞു.

ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് ആമുഖ പ്രസംഗം നടത്തി. കെ പിസിസി ജനറൽ സെക്രട്ടറി അഡ്വ കെ പ്രവീൺകുമാർ, കെ എംസിസി സെക്രട്ടറി ഗഫൂർ കൈപ്പമംഗലം,അഡ്വ.ഷബീർ അഹമ്മദ്, അഡ്വ.ലതീഷ് ഭരതൻ , ബാബു കുഞ്ഞിരാമൻ, അനിൽകുമാർ യു കെ വിൻസു കൂത്തപ്പള്ളി, ലിനു തോപ്പിൽ സാം, ബ്ലെസ്സൻ മാത്യൂ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാസിൽ വട്ടോളി നന്ദി പറഞ്ഞു. ദേശീയകമ്മിറ്റിയുടെ ചികിൽസാ സഹായ നിധിയിലേക്ക് മുഹറഖ് ഏരിയകമിറ്റിയുടെ ഫണ്ട് ഏരിയ പ്രസിഡന്റ് ഷിഹാബുദ്ദീൻ ഈപ്പൻ ജോർജ്ജിനു കൈമാറി..