കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമ രാഷ്ട്രീയം സിപിഐ(എം) ഉം ബിജെപി യും അവസാനിപ്പിക്കാൻ വേണ്ട നടപടികൾ കേന്ദ്ര-കേരള സർക്കാരുകൾ സ്വീകരിക്കണമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണ്ട സർക്കാരുകൾ നേതൃത്വം കൊടുക്കുന്ന പാർട്ടിയുടെ അണികൾ തന്നെ പരസ്പരം കൊലപാതകങ്ങൾ നടത്തുന്നത് അപലപനീയമാണെന്നും കേരളത്തിലെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പോലും നിയന്ത്രിക്കുവാൻ കഴിയാത്ത കേരളത്തിലെ ആഭ്യന്തരവകുപ്പ് വൻ പരാജയമാണെന്നും യോഗം വിലയിരുത്തി.

സിപിഐ(എം), ബിജെപി നേതാക്കൾ പരസ്പരം വെല്ലുവിളികൾ നടത്തുമ്പോൾ അത് നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാനത്തിരിക്കുവാൻ യോഗ്യനല്ല എന്ന് ഐ.വൈ.സി.സി. നേതൃത്വം അഭിപ്രായപ്പെട്ടു.