മനാമ: ഐ.വൈ.സി.സി. സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്‌സലന്റ് എജ്യൂക്കേഷൻ സെന്ററുമായി സഹകരിച്ച് മാഹൂസിലുള്ള Dr. A. P. J അബ്ദുൾകലാം ഹാളിൽ വച്ച് (എക്‌സലന്റ് എജ്യൂക്കേഷൻ സെന്റർ) 'എൻട്രൻസ് എക്‌സാമും പ്രവാസി വിദ്യാർത്ഥികളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

9-ാം ക്‌ളാസ് മുതൽ 12-ാം ക്‌ളാസ് വരെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി 2016 ഒക്ടോബർ 21- ാം തീയതി വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിമുതൽ ക്‌ളാസുകൾ സംഘടിപ്പിക്കുന്നു.

ബഹ്‌റൈനിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തികളോടൊപ്പം എൻട്രൻസ് ഗുരു എന്നറിയപ്പെടുന്ന പി.സി. തോമസിന്റെ ക്‌ളാസുകളും സെമിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ എബിയോൺ അഗസ്റ്റിൻ (39499330), ജോജി (33006778) എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.