- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.ആർ.ഐഫീസ് വർദ്ധവിനെതിരെ ഐ.വൈ.സി.സി. നിവേദനം സമർപ്പിച്ചു
മനാമ. എൽഡിഎഫ് സർക്കാരിന്റെ സ്വാശ്രയ നയത്തിൽ എൻ.ആർ.ഐ. ഫീസ് 15 ലക്ഷമാക്കി ഉയർത്തിയതിൽ പ്രതിഷേധിച്ച് ഐ.വൈ.സി.സി. ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് മനാമ ഫുഡ് സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ വച്ച് ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ് വട്ടിയൂർകാവ് എംഎൽഎ യും, മുൻ കെപിസിസി. പ്രസിഡന്റുമായ കെ. മുരളീധരനാണ് നിവേദനം കൈമാറിയത്. എൻ ആർ ഐ ഫീസ് വർദ്ധിച്ചതുവഴി സാധാണക്കാരായ പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവകാശം അപ്രാപ്യമാകുന്ന നിലപാടുകൾ എടുത്തുകളയണമെന്ന് ഐ.വൈ.സി.സി. നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തിലെ ഉയർന്ന ഫീസ് നിരക്ക് മൂലം പ്രവാസികൾ അവരുടെ മക്കളെ പഠിപ്പിക്കുവാൻ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നതെന്നും ഐ.വൈ.സി.സി അഭിപ്രായപ്പെട്ടു. കൂടാതെ നാടിന്റെ സമ്പത്ഘടനയിൽ ഒരു മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളെ എയർ ടിക്കറ്റുകൾക്കടക്കം എല്ലാവിധത്തിലും ചൂഷണം ചെയ്യുന്ന പ്രവണതകൾ നിർത്തലാക്ക ണമെന്നും ഐ.വൈ.സി.സി. നിവേദനത്തിൽ ആവശ്യപ്പെട്ടു. എല്ലാ പ്രവ

മനാമ. എൽഡിഎഫ് സർക്കാരിന്റെ സ്വാശ്രയ നയത്തിൽ എൻ.ആർ.ഐ. ഫീസ് 15 ലക്ഷമാക്കി ഉയർത്തിയതിൽ പ്രതിഷേധിച്ച് ഐ.വൈ.സി.സി. ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് മനാമ ഫുഡ് സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ വച്ച് ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ് വട്ടിയൂർകാവ് എംഎൽഎ യും, മുൻ കെപിസിസി. പ്രസിഡന്റുമായ കെ. മുരളീധരനാണ് നിവേദനം കൈമാറിയത്.
എൻ ആർ ഐ ഫീസ് വർദ്ധിച്ചതുവഴി സാധാണക്കാരായ പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവകാശം അപ്രാപ്യമാകുന്ന നിലപാടുകൾ എടുത്തുകളയണമെന്ന് ഐ.വൈ.സി.സി. നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തിലെ ഉയർന്ന ഫീസ് നിരക്ക് മൂലം പ്രവാസികൾ അവരുടെ മക്കളെ പഠിപ്പിക്കുവാൻ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നതെന്നും ഐ.വൈ.സി.സി അഭിപ്രായപ്പെട്ടു.
കൂടാതെ നാടിന്റെ സമ്പത്ഘടനയിൽ ഒരു മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളെ എയർ ടിക്കറ്റുകൾക്കടക്കം എല്ലാവിധത്തിലും ചൂഷണം ചെയ്യുന്ന പ്രവണതകൾ നിർത്തലാക്ക ണമെന്നും ഐ.വൈ.സി.സി. നിവേദനത്തിൽ ആവശ്യപ്പെട്ടു. എല്ലാ പ്രവാസികൾക്കും എപിഎ.-ബിപിഎൽ വ്യവസ്തിതിയിൽ കാർഡുകൾ വിതരണം ചെയ്ത് സാധാരണക്കാരായ പ്രവാസികളോടുള്ള അവഗണനകൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും മുരളീധരനു കൈമാറിയ നിവേദനത്തിലൂടെ ഐ.വൈ.സി.സി. നേതൃത്വം ആവശ്യപ്പെട്ടു.
ഐ.വൈ.സി.സി. മനാമ ഏരിയ പ്രസിഡന്റ് റിച്ചി കളത്തുരേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി. ജനറൽ സെക്രട്ടറി അഡ്വ. പ്രവീൺകുമാർ, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം സ്ഥാപക നേതാവ് അഡ്വ. ലതീഷ് ഭരതൻ, ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, സെക്രട്ടറി അനസ് റഹീം, ട്രഷറർ ലിനു തോപ്പിൽ സാം തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു

