- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി. ''പ്രവാസ കിരണം - 2016';എയർ ടിക്കറ്റ് വിതരണം ചെയ്തു
മനാമ: ഐ.വൈ.സി.സി. ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ നിർധനരായ പ്രവാസി രോഗികൾക്കായി ഏർപ്പെടുത്തിയ ''പ്രവാസ കിരണം 2016'' പദ്ദതിയുടെ ഓഗസ്റ്റ് മാസത്തിലെ എയർ ടിക്കറ്റ് വിതരണം ചെയ്തു വീട്ട്‌ജോലിക്കിടയിൽ വീണ് കാലിന് ക്ഷതം സംഭവിക്കുകയും നട്ടെല്ലിന് സാരമായ പരിക്കേൽക്കുകയും ചെയ്ത് ചികിത്സയിൽ കഴിയുന്ന ഉം-അൽ-ഹസ്സത്തുള്ള ജിജി.എം.ജേക്കബ്ബിന് ഇന്നലെ അവരുടെ വസതിയിലെത്തി ഐ.വൈ.സി.സി. ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം ആണ് ടിക്കറ്റ് കൈമാറിയത്. നാട്ടിൽ പോകാൻ കഷ്ടപ്പെടുന്ന രോഗികൾക്കായി മാസത്തിൽ ഒരു എയർ ടിക്കറ്റ് എന്ന രീതിയിൽ ഒരു വർഷത്തേയ്ക്കുള്ള ടിക്കറ്റാണ് ''പ്രവാസ കിരണം 2016'' പദ്ദതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സൽമാബാദ്-ടൂബ്‌ളി ഏരിയ കമ്മിറ്റിയുടെ ചികിത്സാ ധനസഹായം ഏരിയ പ്രസിഡന്റ് ലാൽസൺ ജിജി.എം.ജേക്കബ്ബിന് കൈമാറി. ചടങ്ങിൽ ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, ആക്റ്റിങ് സെക്രട്ടറി ജോൺസൺ ജോസഫ്, ട്രഷറർ ലിനു തോപ്പിൽ സാം, ഹരി ഭാസ്‌കരൻ, രമേഷ് രഘുനാഥ്, രാജൻ ബാബു, രമേഷ് വണ്ടാനം, കുമാർ തുടങ്ങിയവർ

മനാമ: ഐ.വൈ.സി.സി. ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ നിർധനരായ പ്രവാസി രോഗികൾക്കായി ഏർപ്പെടുത്തിയ ''പ്രവാസ കിരണം 2016'' പദ്ദതിയുടെ ഓഗസ്റ്റ് മാസത്തിലെ എയർ ടിക്കറ്റ് വിതരണം ചെയ്തു
വീട്ട്‌ജോലിക്കിടയിൽ വീണ് കാലിന് ക്ഷതം സംഭവിക്കുകയും നട്ടെല്ലിന് സാരമായ പരിക്കേൽക്കുകയും ചെയ്ത് ചികിത്സയിൽ കഴിയുന്ന ഉം-അൽ-ഹസ്സത്തുള്ള ജിജി.എം.ജേക്കബ്ബിന് ഇന്നലെ അവരുടെ വസതിയിലെത്തി ഐ.വൈ.സി.സി. ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം ആണ് ടിക്കറ്റ് കൈമാറിയത്.
നാട്ടിൽ പോകാൻ കഷ്ടപ്പെടുന്ന രോഗികൾക്കായി മാസത്തിൽ ഒരു എയർ ടിക്കറ്റ് എന്ന രീതിയിൽ ഒരു വർഷത്തേയ്ക്കുള്ള ടിക്കറ്റാണ് ''പ്രവാസ കിരണം 2016'' പദ്ദതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ സൽമാബാദ്-ടൂബ്‌ളി ഏരിയ കമ്മിറ്റിയുടെ ചികിത്സാ ധനസഹായം ഏരിയ പ്രസിഡന്റ് ലാൽസൺ ജിജി.എം.ജേക്കബ്ബിന് കൈമാറി. ചടങ്ങിൽ ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്, ആക്റ്റിങ് സെക്രട്ടറി ജോൺസൺ ജോസഫ്, ട്രഷറർ ലിനു തോപ്പിൽ സാം, ഹരി ഭാസ്‌കരൻ, രമേഷ് രഘുനാഥ്, രാജൻ ബാബു, രമേഷ് വണ്ടാനം, കുമാർ തുടങ്ങിയവർ പങ്കെടുത്തു.

