മനാമ. ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിക്കുന്നു. ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനമായ ഒക്ടോബർ 31 രാത്രി 7.30 ന് സൽമാനിയായിലുള്ള ഭഗത് സിങ് നഗറിൽ (ഗ്രീൻ കാപ്‌സിക്കം റസ്റ്റോരന്റ്) വച്ചാണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് എബിയോൺ അഗസ്റ്റിൻ 39499330 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.