- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി. പെയിന്റിംങ്ങ് മത്സരം നിറക്കൂട്ട് 2016 ശ്രദ്ധേയമായി
മനാമ: ഐ.വൈ.സി.സി. മുഹറക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്തയുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നിറക്കൂട്ട് 2016 എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുഹറക് അൽ ഹിലാൽ ഹോസ്പ്പിറ്റലിനു സമീപമുള്ള ചാച്ചാജി നഗറിൽ (അൽ ഇസ്ലാഹി കമ്മ്യൂണിറ്റി ഹാൾ) വച്ച് നടത്തിയ മത്സരം നിലമ്പൂർ വഴിക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് മെമ്പറും മുൻ കോൺഗ്രസ് മണ്ടലം പ്രസിഡന്റും അദ്ധ്യാപകനും ആയിരുന്ന മത്തായി കോശി ഉത്ഘാടനം ചെയ്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി പെൻസിൽ ഡ്രായിംങ്ങ്, പെയിന്റിംങ്ങ് എന്നീ ഇനങ്ങളിൽ നടന്ന മത്സരങ്ങളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ മത്തായി കോശി മുഖ്യ പ്രഭാഷണം നടത്തി. മുഹറക് ഏരിയ പ്രസിഡന്റ് ഷിഹാബ് കറുകപ്പുത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.വൈ.സി.സി. ദേശീയ ആക്റ്റിങ് പ്രസിഡന്റ് ബ്‌ളസ്സൻ മാത്യീ, ട്രഷറർ ലിനു.റ്റി.സാം, അജ്മൽ ചാലിൽ, ബിജു മലയിൽ, പ്രോഗ്രാം

മനാമ: ഐ.വൈ.സി.സി. മുഹറക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്തയുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നിറക്കൂട്ട് 2016 എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുഹറക് അൽ ഹിലാൽ ഹോസ്പ്പിറ്റലിനു സമീപമുള്ള ചാച്ചാജി നഗറിൽ (അൽ ഇസ്ലാഹി കമ്മ്യൂണിറ്റി ഹാൾ) വച്ച് നടത്തിയ മത്സരം നിലമ്പൂർ വഴിക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് മെമ്പറും മുൻ കോൺഗ്രസ് മണ്ടലം പ്രസിഡന്റും അദ്ധ്യാപകനും ആയിരുന്ന മത്തായി കോശി ഉത്ഘാടനം ചെയ്തു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി പെൻസിൽ ഡ്രായിംങ്ങ്, പെയിന്റിംങ്ങ് എന്നീ ഇനങ്ങളിൽ നടന്ന മത്സരങ്ങളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ മത്തായി കോശി മുഖ്യ പ്രഭാഷണം നടത്തി. മുഹറക് ഏരിയ പ്രസിഡന്റ് ഷിഹാബ് കറുകപ്പുത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.വൈ.സി.സി. ദേശീയ ആക്റ്റിങ് പ്രസിഡന്റ് ബ്‌ളസ്സൻ മാത്യീ, ട്രഷറർ ലിനു.റ്റി.സാം, അജ്മൽ ചാലിൽ, ബിജു മലയിൽ, പ്രോഗ്രാം സ്‌പോൺസർ ഷിനോജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യാഥിതി, വിധികർത്താക്കൾ, സംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
തുടർന്ന് മുഖ്യാഥിതി മത്തായി കോശി, വിധികർത്താക്കളായ ആൽബർട്ട് ആന്റണി (ആപ്പിൾ തങ്കശ്ശേരി), ദിനേഷ് മാവൂർ, സജീഷ് രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ വച്ച് ലൈവ് ആയി നെഹ്‌റുജിയുടെ ചിത്രം വരച്ച മുഹറക് ഏരിയ കമ്മിറ്റി അംഗം പട്ടാമ്പി സ്വദേശി അനീഷ് എന്ന കലാകാരൻ ചിത്രം മുഖ്യാഥിതിക്കു കൈമാറി. യോഗത്തിൽ ഐ.വൈ.സി.സി. ദേശീയ കമ്മിറ്റി അംഗം മുഹമ്മദ് റഫീക് സ്വാഗതവും റാഫി ലത്തീഫ് നന്ദിയും പറഞ്ഞു.

മത്സരത്തിൽ വിജയികളായവർ (യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ)ഃ സബ് ജൂനിയർ (കളറിങ്)ഃ വേദിക സുധീർ, ജുവാന രഞ്ജി, ലൈഹ തെറ്റയിൽ. ജൂനിയർ (പെൻസിൽ ഡ്രായിങ്)ഃ മാധവ്.ആർ.നായർ, ശ്രേയ മേലേവീട്ടിൽ, മാനസ മോഹൻജൂനിയർ (വാട്ടർ കളറിങ്)ഃ മാധവ്.ആർ.നായർ, ശ്രീഭവാനി, ശ്രീപാർവതി.സീനിയർ (പെൻസിൽ ഡ്രായിങ്)ഃ ലക്ഷ്മി രമേഷ്, ഹർഷ രാജ്, അമേയ ദിനേശ്സീനിയർ (വാട്ടർ കളറിങ്)ഃ ഹർഷ രാജ്, ലക്ഷ്മി രമേഷ്, മിയ മറിയം അലക്‌സ്.



