വൈ സി സി ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഡിസംബർ 16 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ഹിദ്ദ്/അറാദ് ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിദ്ദ് മെംസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും, ഹിദ് മെംസ് ആസ്താനത്താണു ക്യാമ്പ് നടക്കുന്നത്. ഐ വൈ സിസിയുടെ 15മത് മെഡിക്കൽ ക്യാമ്പ് ആണിത്,ഗുരുതര രോഗമുള്ളവർക്ക് സൗജന്യ തുടർ ചികിൽസയും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 36053315,33080790 എന്നീ നമ്പരുകളിൽ ബന്ദപ്പെടുക.ഉച്ചതിരിഞ്ഞ് അലങ്കരിച്ച വാഹനങളിൽ ഗ്രാന്റ് മോസ്‌ക് പരിസരത്ത് നിന്നുമാരംഭിക്കുന്ന ദേശീയ ദിനാഘോഷയാത്ര പ്രധാന ഏരിയകളിലൂടെ സഞ്ചരിച്ച് വൈകിട്ട് ബുദയ്യയിൽ സമാപിക്കും.

ബഹ്രൈൻ ചരിത്രത്തെ ഉൾക്കൊള്ളിച്ച് കൊണ്ട് ചിത്ര പ്രദർശനവും ഉണ്ടാകും ,തുടർന്ന് വിവിധ കലാ പരിപാടികളോടെ സമാപിക്കും. ഐ വൈ സി സി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷത്തിൽ എല്ലാ പ്രവാസികൾക്കും പങ്കാളിയാകാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക , 36296042, 36713536