മനാമ:കഴിഞ്ഞ 32 വർഷമായി ബഹ്‌റിനിൽ സാമൂഹിക പ്രവർത്തനം നടത്തി വരുന്ന കോഴിക്കോട് തിക്കൊടി സ്വദേശി അക്കംവീട്ടിൽ ചന്ദ്രനെ ഐ വൈ സി സി ദേശീയ കമ്മറ്റി ആദരിച്ചു.1982 ൽ ബഹറിനിൽ എത്തിയ അദ്ദേഹം ഒരു കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായിട്ടാണ് തന്റെ പ്രവാസജീവിതം ആരംഭിച്ചത്. ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് ബി ഡി എഫ് ഹോസ്പിറ്റൽ സന്ദർശിച്ചു പാവപ്പെട്ട രോഗികളെ ശുശുഷിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തി.

ഇപ്പോൾ അദ്ദേഹം മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ സിവില്യനായി ജോലി നോക്കുന്നു. വൈകുന്നേരങ്ങളിൽ സാൽ്മാനിയ ഹോസ്പിറ്റലിലെ നിത്യസന്ദർശകനായ അദ്ദേഹം നിർധനരായ രോഗികൾക്ക് ഭക്ഷണവും ആവശ്യമായ പരിചരണവും നല്കി വരുന്നു.പണവും പ്രശസ്തിയും ആഗ്രഹിക്കാതെ സ്വന്തം ജീവിതം നിർധനാരായ രോഗികൾക്കായി അദ്ദേഹം മാറ്റിവച്ചിരിക്കുകയാണ്. ലാഭേച്ച ഇല്ലാതെ സാമൂഹിക പ്രവർത്തനം നടത്തിവരുന്ന അദ്ദേഹത്തെ ഐ വൈ സി യൂത്ത് ഫെസ്റ്റ് 2014 നോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വച്ചാണ് ആദരിച്ചത്.

യൂത്തുകൊൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി അർദ്ധനാരി അദേഹത്തിന് മൊമെന്റോ നല്കി ആദരിച്ചു.യൂത്തുകൊൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കന്നാമല, ഐ വൈ സി സി ദേശീയ പ്രസിഡന്റ്‌റ് സി അജ്മൽ ബിജു മലയിൽ എന്നിവർ സന്നിഹിതരായിരുന്നു.സമൂഹത്തിന് വേണ്ടി നിസ്വാർഥ സേവനം ചെയ്യുന്ന ഇതുപോലെയുള്ള ആളുകളെ കണ്ടെത്തി അവർക്ക് വേണ്ട സഹായങ്ങളും പിന്തുണയും നല്കുമെന്ന് ഭാരവാഹികൾ അറിയിച്ചു