- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധി ചിത്രങൾ കലണ്ടറുകളിൽ നിന്ന് നീക്കിയാലും ജനമനസ്സുകളിൽ നിന്ന് നീക്കാനാകില്ല; ഐ വൈ സി സി
ഐ വൈ സി സി ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി യുടെ 69 മത് രക്തസാക്ഷിത്വദിനാചരണം നടത്തി. ഗുദൈബിയ അൽദാനാ കോമ്പ്‌ലക്‌സിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ, ചർക്കയിൽ നൂൽ നൂൽക്കുന്ന ഫോട്ടോവച്ച കലണ്ടറും പ്രകാശനം ചെയ്തു. ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് റിഫ ഏരിയകമ്മിറ്റി അംഗം ലൈജു തോമസിനു നൽകിയാണു പ്രകാശനം നടത്തിയത്. ഗാന്ധിജിയുടെ ചിത്രങ്ങൾ കലണ്ടറുകളിൽ നിന്ന് ഒഴിവാക്കിയാലും ജനമനസ്സുകളിൽ നിന്ന് ഒഴിവാൻ ആകില്ലെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഐ വൈ സി സി സ്താപക പ്രസിഡന്റ് അജ്മൽ ചാലിൽ അഭിപ്രായ പെട്ടു. ഗാന്ധിജി വിഭാവനംചെയ്ത ഇന്ത്യ യുടെ എക്കാലത്തേയും മഹത്തായ ആശയങ്ങൾ ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ തച്ച് തകർക്കുകയാണു, നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ പൈതൃകം നശിപ്പിക്കാൻ ഭരണകുടം ഒത്താശ ചെയ്യുന്ന കാഴ്‌ച്ചകളാണു നാം കാണുന്നത്, മഹാത്മജിയുടെ ഫോട്ടൊ വച്ചതുകൊണ്ടാണ് ഇന്ത്യൻ രൂപക്ക് വിലയിടിയുന്നതെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതാക്കൾ പ്രസ്താവനകൾ ഇറക്കുമ്പ

ഐ വൈ സി സി ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി യുടെ 69 മത് രക്തസാക്ഷിത്വദിനാചരണം നടത്തി. ഗുദൈബിയ അൽദാനാ കോമ്പ്‌ലക്‌സിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ, ചർക്കയിൽ നൂൽ നൂൽക്കുന്ന ഫോട്ടോവച്ച കലണ്ടറും പ്രകാശനം ചെയ്തു.
ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് റിഫ ഏരിയകമ്മിറ്റി അംഗം ലൈജു തോമസിനു നൽകിയാണു പ്രകാശനം നടത്തിയത്. ഗാന്ധിജിയുടെ ചിത്രങ്ങൾ കലണ്ടറുകളിൽ നിന്ന് ഒഴിവാക്കിയാലും ജനമനസ്സുകളിൽ നിന്ന് ഒഴിവാൻ ആകില്ലെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഐ വൈ സി സി സ്താപക പ്രസിഡന്റ് അജ്മൽ ചാലിൽ അഭിപ്രായ പെട്ടു.
ഗാന്ധിജി വിഭാവനംചെയ്ത ഇന്ത്യ യുടെ എക്കാലത്തേയും മഹത്തായ ആശയങ്ങൾ ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ തച്ച് തകർക്കുകയാണു, നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ പൈതൃകം നശിപ്പിക്കാൻ ഭരണകുടം ഒത്താശ ചെയ്യുന്ന കാഴ്‌ച്ചകളാണു നാം കാണുന്നത്, മഹാത്മജിയുടെ ഫോട്ടൊ വച്ചതുകൊണ്ടാണ് ഇന്ത്യൻ രൂപക്ക് വിലയിടിയുന്നതെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതാക്കൾ പ്രസ്താവനകൾ ഇറക്കുമ്പോൾ പ്രധാനമന്ത്രിയടക്കം മൗനം ഭാവിക്കുകയാണു.ഈ പ്രവണത ലോകത്തിനു മുന്നിൽ ഇന്ത്യക്കുണ്ടായിരുന്ന മേന്മക്ക് കോട്ടം തട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് അധ്യക്ഷനായ യോഗത്തിൽ ജോയ്ന്റ് സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഷഫീക്ക് കൊല്ലം,ഫാസിൽ വട്ടോളി,രമേശ് രഘുനാഥൻ,അലൻ ഐസക്, ജോയൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ദേശീയ കമ്മിറ്റി ട്രഷറർ ലിനു സാം നന്ദി പറഞ്ഞു.

