ൾഫ് നാടുകളിലെ പ്രവാസികളുടെ പ്രഷ്‌നങളിൽ സജീവമായി ഇടപെട്ടിരുന്ന വെക്തി യായിരുന്നു അന്തരിച്ച മുസ്ലിം ലീഗ് പ്രസിഡന്റ് ഇ അഹമ്മദ്, വിദേശ കാര്യ മന്ത്രിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം പ്രവാസികൾക്കായി ചെയ്ത സേവനങൾ വിലമതിക്കാത്തതാണു,ഇന്ത്യയും ഗൾഫും തമ്മിൽ ഉറച്ച ബന്ധം സ്താപിച്ചതിൽ ഇ അഹമ്മദിന്റെ പങ്ക് വളരെ വലുതായിരുന്നു.

ഗൾഫ് നാടുകളിലെ ഭരണാധികാരികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അത്രക്ക് ദൃഡമായിരുന്നു ,ഇറാക്കിൽ തടവിലായ നഴ്‌സുമാരെ മോചിപ്പിക്കുന്നതടക്കം അദ്ദേഹത്തിന്റെ നയതന്ത്രഞ്ജത എടുത്ത് പറയേണ്ടത് തന്നെയാണു. ഐക്യരാഷ്ട്രസഭയിൽ തുടർച്ചയായി 6 വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ദേയമായിരുന്നു.

കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പിനും ഐക്യത്തിനും എന്നും നേതൃത്വം കൊടുത്ത വെക്തി കൂടിയായിരുന്നു അദ്ദേഹം, കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണു ഒരു എം പി മാത്രം ഉണ്ടായിരുന്നിട്ടും കേന്ദ്ര വിദേശകാര്യ സഹ മന്ത്രിപധത്തിൽ അദ്ദേഹത്തെ എത്തിച്ചത്, അദ്ദേഹത്തിന്റെ മരണം കോൺഗ്രസ്സ് പ്രസ്താനത്തിന്റെയും രാജ്യത്തിന്റേയും നഷ്ടം കൂടിയാണു.
അദ്ദേഹത്തിന്റെ പാവന സ്മരണക്ക് മുന്നിൽ അശ്രുപുഷ്പാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു...
ഐ വൈ സി സി ബഹ്‌റൈൻ