വൈ സി സി ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ സല്യൂട്ട് സച്ചിൻ സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സൽമാബാദിൽ 17/03/2017 വെള്ളിയാഴ്ച ആണു മൽസരങ്ങൾ നടക്കുന്നത്.ബഹ്രൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ക്യാപ്റ്റൻസ് മീറ്റിങ് ഇന്നലെ സൽമാബാദ് റൂബി ഹോട്ടൽ ഹാളിൽ നടന്നു.

ഏരിയ പ്രസിഡന്റ് ലാൽസൺ പുള്ളിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റ് ഐ വൈ സി സി ബഹ്‌റൈൻ പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു, സ്പോർട്സ് വിങ് കൺവീനർ ഷാബു ചാലക്കുടി, ബിനു പുത്തൻപുരക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു, നിതിൻ ചാക്കൊ സ്വാഗതവും രാജൻ ബാബു നന്ദിയും പറഞ്ഞു.