വൈ സി സി ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ആറാമത് രക്തദാന ക്യാമ്പ് നടത്തി, റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിഡിഎഫ് ആശുപത്രിയിൽ ആയിരുന്നു ക്യാമ്പ്.

നിരവധിപേർ രക്തദാനം നിർവ്വഹിച്ചു. പ്രഥമ ശുശ്രൂഷ യെകുറിച്ച് ബിഡിഎഫ് അതികൃതരുടെ ക്ലാസ്സും ഉണ്ടായിരുന്നു, ഏരിയ പ്രസിഡന്റ് അലൻ ഐസക്കിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആശുപത്രി പ്രതിനിധികൾ, ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് , സെക്രട്ടറി അനസ് റഹിം, സാമൂഹിക പ്രവർത്തകൻ സുരേഷ് കുതിരവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു, ലൈജു തോമസ് നന്ദി പറഞ്ഞു.