വൈ സി സി ടൂബ്ലി/സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സല്യൂട്ട് സച്ചിൻ സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൽ റെഡ്സ്റ്റാർ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ഐ വൈ സി സി ടീം റണ്ണേഴ്‌സപ്പായി, മികച്ച ബാറ്റ്‌സ്മാനുള്ള സമ്മാനം റെഡ്സ്റ്റാർ ടീമിന്റെ അയ്യപ്പനും ബൗളർക്കുള്ള സമ്മാനം ഐ വൈ സി സി ടീമിന്റെ ഭഗതും കരസ്തമാക്കി.

സമ്മാനധാന ചടങിൽ ഏരിയ പ്രസിഡന്റ് ലാൽസൺ അധ്യക്ഷനായിരുന്നു. സുധീർ അഹമ്മദ് കൺസ്റ്റ്രക്ഷൻസ് മാനേജർ റോയ് മാത്യു, ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, സെക്രട്ടറി അനസ് റഹിം, ട്രഷറർ ലിനു സാം, സ്പോർട്സ് വിങ് കൺവീനർ ഷാബു ചാലക്കുടി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഏരിയ സെക്രട്ടറി സേവിയർ സ്വാഗതമാശംസിച്ചു. ജേതാക്കൾക്കുള്ള സമ്മാനം സുധീർ അഹമ്മദ് കൺസ്ട്രക്ഷൻ മനേജർ റോയ് മാത്യുവും _ റണ്ണേഴ്‌സപ്പിനുള്ള കപ്പ് ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജും മികച്ച ബൗളർക്കും ബാറ്റ്‌സ്മാനുമുള്ള ട്രോഫി അനസ് റഹീമും ലിനു സാമും വിതരണം ചെയ്തു. ഏരിയ ട്രഷറർ രാജൻ ബാബു നന്ദി പറഞ്ഞു.