- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണുവിന്റെ മാതാവിനു നേരെയുള്ള അതിക്രമം പ്രതിഷേധാർഹം:ഐ വൈ സി സി
പാമ്പാടി നെഹ്രുകോളേജിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ഘാതകരെ മൂന്ന് മാസമായിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് നീതി തേടി ചെന്ന മാതാപിതാക്കളേയും ബന്ധുക്കളേയും ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടി കേരളീയ സമൂഹത്തിനു അപമാനകരമാണ്. കേരളത്തിൽ പൊലീസ് രാജാണു നടക്കുന്നത്, ആഭ്യന്തര മന്ത്രി എന്ന നിലയിൽ സമ്പൂർണ്ണ പരാജയമാണു താനെന്ന് പിണറായി വിജയൻ ഓരോ ദിവസ്സവും തെളിയിക്കുകയാണ്. സംസ്ഥാന പൊലീസിനെ ഏതോ ബാഹ്യശക്തികൾ നയിക്കുന്നത് പോലെയാണു കാര്യങളുടെ പോക്ക്,ടിപി കേസ് പ്രതികളടക്കമുള്ള കൊടും ക്രിമിനലുകളെ യാതൊരു ഉളുപ്പുമില്ലാതെ തുറന്ന് വിടാൻ തീരുമാനിക്കുന്നതടക്കം പത്തു മാസത്തിലെ ഇടത് ഭരണം കേരളീയ സമൂഹത്തിൽ വലിയ ഭീതിയുളവാക്കുകയാണ്. സംഘപരിവാരിനു അനുകൂലമായ രീതിയിൽ തീരുമാനങൾ എടുക്കുന്ന പൊലീസും ഭരണകുടവും ഇടത്പക്ഷത്തിനു അപമാനമാണു,ഈ സർക്കാരിനെ ഏറ്റവും കൂടുതൽ പരി കേൾപ്പിച്ച ആഭ്യന്തര വകുപ്പ് എന്തുകൊണ്ടാണ് ഡിജിപിയെ മാറ്റാൻ തയാറാകത്തത് എന്നത് സംഘപരിവാർ-സി.പി.എം രഹസ്യ അജണ്ട വെളിവാക്കുന്ന കാര്യമാണു, മകന്റെ ഘാതകർക്ക് നീതി തേടി ചെന്ന അമ്
പാമ്പാടി നെഹ്രുകോളേജിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ഘാതകരെ മൂന്ന് മാസമായിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് നീതി തേടി ചെന്ന മാതാപിതാക്കളേയും ബന്ധുക്കളേയും ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടി കേരളീയ സമൂഹത്തിനു അപമാനകരമാണ്. കേരളത്തിൽ പൊലീസ് രാജാണു നടക്കുന്നത്, ആഭ്യന്തര മന്ത്രി എന്ന നിലയിൽ സമ്പൂർണ്ണ പരാജയമാണു താനെന്ന് പിണറായി വിജയൻ ഓരോ ദിവസ്സവും തെളിയിക്കുകയാണ്.
സംസ്ഥാന പൊലീസിനെ ഏതോ ബാഹ്യശക്തികൾ നയിക്കുന്നത് പോലെയാണു കാര്യങളുടെ പോക്ക്,ടിപി കേസ് പ്രതികളടക്കമുള്ള കൊടും ക്രിമിനലുകളെ യാതൊരു ഉളുപ്പുമില്ലാതെ തുറന്ന് വിടാൻ തീരുമാനിക്കുന്നതടക്കം പത്തു മാസത്തിലെ ഇടത് ഭരണം കേരളീയ സമൂഹത്തിൽ വലിയ ഭീതിയുളവാക്കുകയാണ്. സംഘപരിവാരിനു അനുകൂലമായ രീതിയിൽ തീരുമാനങൾ എടുക്കുന്ന പൊലീസും ഭരണകുടവും ഇടത്പക്ഷത്തിനു അപമാനമാണു,ഈ സർക്കാരിനെ ഏറ്റവും കൂടുതൽ പരി കേൾപ്പിച്ച ആഭ്യന്തര വകുപ്പ് എന്തുകൊണ്ടാണ് ഡിജിപിയെ മാറ്റാൻ തയാറാകത്തത് എന്നത് സംഘപരിവാർ-സി.പി.എം രഹസ്യ അജണ്ട വെളിവാക്കുന്ന കാര്യമാണു, മകന്റെ ഘാതകർക്ക് നീതി തേടി ചെന്ന അമ്മയോട് പോലും മാന്യതയില്ലാതെ പെരുമാറുന്ന ഈ സംവിധാനം കേരളത്തിനാകെ മാനക്കേടാണു.ഇതിനെതിരെ കേരളമൊന്നടങ്കം പ്രതികരിക്കണമെന്നും ഐ വൈ സി സി ആവശ്യപെടുന്നു.

