വൈ സി സി ബഹ്‌റൈൻ ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ വിവിധ ഏരിയകമ്മിറ്റികളിൽ നിന്നും തെരെഞ്ഞെടുക്കുന്ന പാവപെട്ട പ്രവാസികൾക്ക് റ്റികറ്റ് നൽകുന്ന പദ്ദതിയായ പ്രവാസകിരണം പദ്ദതിയിടെ അഞ്ചാമത്തെ ടികറ്റ് മുഹറഖ് ഏരിയ കണ്ടെത്തിയ ആൾക്ക് കൈമാറി.

ആന്ദ്രാ സ്വദേശിനിയും ഇപ്പോൾ മലപ്പുറം വെളിയങ്കോട് താമസക്കാരിയുമായ മാരികുമാരിക്കാണു ടിക്കറ്റ് കൈമാറിയത്,സെന്റ്രൽ കമ്മിറ്റി ട്രഷറർ ലിനു സാം, മുഹറഖ് ഏരിയ പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ , മുഹമ്മദ് റഫീക്ക്, ജമാലുദ്ദീൻ എന്നിവർ നേതൃത്വം നൽകി.