- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി യൂത്ത് ഫെസ്റ്റ് 2017 മെയ് 19 ന്
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ എല്ലാ വർഷവും നടത്തിവരാറുള്ള യൂത്ത് ഫെസ്റ്റ് ഈ വർഷവും വിപുലമായി നടത്താൻ തീരുമാനിച്ചു. മെയ് 19 നു ഗുദൈബിയ സൗത്ത് പാർക്ക് ഹോട്ടലിലെ പ്രിയദർശിനി ഹാളിൽ നടക്കുന്ന പരിപാടിയിൽ നട്ടിൽ നിന്നും കോൺഗ്രസ്സ് ,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ അടക്കം രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മണ്ഡലങളിലെ പ്രമുഖർ പങ്കെടുക്കും. യൂത്ത് ഫെസ്റ്റിനു മുന്നോടിയായി വിവിധ കലാ മൽസരങളും സംഘടിപ്പിക്കാനും തീരുമാനിച്ചു.യൂത്ത് ഫെസ്റ്റിനു മുന്നോടിയായി'കളേഴ്‌സ് 2017' എന്ന പേരിൽ മൂന്ന് വിഭാഗങളായി തിരിച്ച് സ്‌കൂൾ കുട്ടികൾക്കായി കലാ മൽസരങൾ മെയ് ആദ്യ വാരം നടക്കും. 2013 ൽ വിടി ബല്രാം എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച ബഹ്‌റൈനിലെ കോൺഗ്രസ്സ് അനുഭാവമുള്ള യുവജനങളുടെ സംഘടനയാണു ഐ വൈ സിസി. മൂന്നര വർഷം കൊണ്ട് ബഹ്‌റൈനിലും നാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യ സേവന രംഗത്ത് ചെറുതല്ലാത്ത സാന്നിദ്ധ്യം അറിയിക്കുവാൻ ഐ വൈ സി സിക്കായി. കൂടാതെ ബഹ്രൈനിലെ പ്രവാസ രാഷ്റ്റ്രീയ സാംസ്‌കാരിക സാമൂഹിക കാലാകായിക ആതുര സേവന രംഗ

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ എല്ലാ വർഷവും നടത്തിവരാറുള്ള യൂത്ത് ഫെസ്റ്റ് ഈ വർഷവും വിപുലമായി നടത്താൻ തീരുമാനിച്ചു. മെയ് 19 നു ഗുദൈബിയ സൗത്ത് പാർക്ക് ഹോട്ടലിലെ പ്രിയദർശിനി ഹാളിൽ നടക്കുന്ന പരിപാടിയിൽ നട്ടിൽ നിന്നും കോൺഗ്രസ്സ് ,യൂത്ത് കോൺഗ്രസ്സ് നേതാക്കൾ അടക്കം രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മണ്ഡലങളിലെ പ്രമുഖർ പങ്കെടുക്കും.
യൂത്ത് ഫെസ്റ്റിനു മുന്നോടിയായി വിവിധ കലാ മൽസരങളും സംഘടിപ്പിക്കാനും തീരുമാനിച്ചു.യൂത്ത് ഫെസ്റ്റിനു മുന്നോടിയായി'കളേഴ്‌സ് 2017' എന്ന പേരിൽ മൂന്ന് വിഭാഗങളായി തിരിച്ച് സ്‌കൂൾ കുട്ടികൾക്കായി കലാ മൽസരങൾ മെയ് ആദ്യ വാരം നടക്കും.
2013 ൽ വിടി ബല്രാം എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച ബഹ്‌റൈനിലെ കോൺഗ്രസ്സ് അനുഭാവമുള്ള യുവജനങളുടെ സംഘടനയാണു ഐ വൈ സിസി. മൂന്നര വർഷം കൊണ്ട് ബഹ്‌റൈനിലും നാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യ സേവന രംഗത്ത് ചെറുതല്ലാത്ത സാന്നിദ്ധ്യം അറിയിക്കുവാൻ ഐ വൈ സി സിക്കായി. കൂടാതെ ബഹ്രൈനിലെ പ്രവാസ രാഷ്റ്റ്രീയ സാംസ്‌കാരിക സാമൂഹിക കാലാകായിക ആതുര സേവന രംഗങളിൽ നല്ല രീതിയിൽ പ്രവർത്തിച്ച് മുന്നേറുന്നു.
ഇതിനോടകം ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് പതിനെട്ടോളം മെഡിക്കൽ ക്യാമ്പുകൾ അഞ്ചോളം രക്തദാന ക്യാമ്പുകൾ അടക്കം നിരവധി പ്രവർത്തനങ്ങൾ ഐവൈസിസി ക്ക് നടത്താനായി,യൂത്ത് ഫെസ്റ്റ് 2017 നടത്തിപ്പിനായി ഐവൈസിസി സ്താപക പ്രസിഡന്റ് അജ്മൽ ചാലിൽ കൺവീനറായും സബ് കമ്മിറ്റി കൺവീനർമാരായി മുഹമ്മദ് റഫീക്ക് (പ്രോഗ്രാം കമ്മിറ്റി),ഹരി ഭാസ്‌കരൻ( സ്‌പോൺസർ ഷിപ്പ്), ബ്ലെസ്സൻ മാത്യൂ( സുവനീർ കമ്മിറ്റി) എന്നിവരെയും തെരെഞ്ഞെടുത്തു.

